Aanandam paadi nrittham cheythidum

Malayalam Hymn

Aanandam paadi nrittham cheythidum

Aanandam paadi nrittham cheythidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ - എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻ മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു;- ആനന്ദം… പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം… കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ കാലമായ് ഞാനാനന്ദ സാഗരെ മുഴുകി കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ;- കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും കാണി നേരം പോലും പാഴിൽ തള്ളുകയില്ല കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ് കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ;- ആനന്ദം… ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ;- ആനന്ദം… ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ;- ആനന്ദം… പാടും ഞാൻ പരമേശനു... എന്നരീതി

Related Songs