Prathyaashayaakunna yeshuvinodoppam

Malayalam Hymn

Prathyaashayaakunna yeshuvinodoppam

Prathyaashayaakunna yeshuvinodoppam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രത്യാശയാകുന്ന യേശുവിനോടൊപ്പം പ്രഭാതത്തിൽ ഞങ്ങൾ യാത്ര ചെയ്തീടുവാൻ ഞാനാകുന്നു വഴി എന്നു പറഞ്ഞോനെ സാക്ഷാൽ വഴിയായി കൂടെ വരേണമേ ലോക സൂര്യനുദിച്ചുയർന്നീടും നേരം ഭീകര രാത്രിയിൻ ഏകാന്തത മാറും നീതി സൂര്യനുദിച്ചീടുന്ന നേരത്തിൽ പാപത്തിൻ ഘോരമാം കൂരിരുട്ട് നീങ്ങും കഴിഞ്ഞ രാത്രിയിൽ സൂക്ഷിച്ച നാഥനെ നന്ദിയോടെ കാലേ വാഴ്ത്തി സ്തുതിക്കുന്നു ഈ പകലിലെന്റെ സംസാരം സൂക്ഷിപ്പാൻ പ്രവർത്തനത്തിലും അങ്ങയോടുകൂടെ മുമ്പേ നിൻ രാജ്യവും നീതിയും തേടീടും അതോടൊപ്പം എല്ലാം നൽകുന്ന യേശുവേ ഭൗതിക നേട്ടങ്ങൾ അല്ല എനിക്കിന്നു ആത്മീക മുന്നേറ്റം മതി എനിക്കിന്നു

Related Songs