Bhakthar prathyaashayaakunna sneha

Malayalam Hymn

Bhakthar prathyaashayaakunna sneha

Bhakthar prathyaashayaakunna sneha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഭക്തർ പ്രത്യാശയാകുന്ന സ്നേഹ വാരിധേ എപ്പോൾ പ്രത്യക്ഷമാകുമോ നിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ നിൻ മഹാ കൃപയേകിയേഴയെ പോറ്റണമെ 2 തേജസ്സിൽ വാഴുവാനെന്നെ വിളിച്ച നാഥാ എന്തു ഞാൻ ചെയ്തിടേണമോ ജീവിത ശുദ്ധി നേടി ജീവിതം ശുദ്ധമാക്കാൻ ജീവൽ സമൃദ്ധമായ ദാനം പകർന്നീടുക;- 3 പൊൻമുടി ചൂടി വാഴും ഞാൻ കോടി ദൂതരും താത-പുത്രാത്മ സദസ്സിൽ ഓർക്കുമ്പോളാനന്ദത്താലുള്ളം തുള്ളുന്നു നാഥാ നിൻ സേവ ചെയ്തിടുവാൻ ബദ്ധപ്പെടുന്നെന്നുള്ളം;- 4 ലോകർ ത്യജിക്കുകിലെന്നെ കുപിതരായി വട്ടം കൂട്ടിടുകിൽ ലേശം പേടി കൂടാതെ നിൽപാൻ എന്നാളും കൂടെയുള്ള പൊന്നു കർത്താവിനെന്നും നന്ദി നിറഞ്ഞ സ്തോത്രം;- 5 ഈ മരുവാസം തീരാറാ-യെന്നുള്ള സ്പഷ്ട സംഭവം കാണുന്നുലകിൽ വീണ്ടെടുപ്പോർത്തു നാഥാ വിൺഗീതം പാടുവാനായ് വാഞ്ഛയേറിടുന്നിഹെ ആ ദിനമോർത്തിടുമ്പോൾ;- 6 സോമസുന്ദരമായ നൽ പക്ഷം വിടർത്തി വാനിൽ പറന്നു പോകുവാൻ കർത്താവിൻ കാഹളങ്ങൾ വാനത്തിൽ കേൾപ്പാനെന്റെ കാതു കൊതിച്ചിടുന്നു പെട്ടെന്നു കേൾക്കാമെന്നും;- ലോകത്തിൻ മോഹങ്ങൾ കൊണ്ടു… എന്ന രീതി..

Related Songs