Malayalam Hymn
Ninte sneha vaakkukal ennum
Ninte sneha vaakkukal ennum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിന്റെ സ്നേഹ വാക്കുകൾ എന്നും
മാറിടാത്തതാൽ
എന്നെ എന്നും വഴി നടത്തും
നിന്റെ ജീവപാതയിൽ
1 സ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻ
ചീന്തിയല്ലോ ചോര ക്രൂശതിലായ്
കഴുകി നീയെന്റെ പാപക്കറകൾ
കളഞ്ഞു ആഴിയിൻ ആഴത്തിലെ;-
2 തൃക്കരം നീട്ടി എന്നെ അണച്ച ആ
മഹാസ്നേഹത്തെ വർണ്ണിക്കുവാൻ
ആയിരം നാവുകൾ മതിയാകുകയില്ല
എങ്ങനെ മറക്കും ഞാനവനെ;-