Malayalam Hymn
Niranja sneha roopiye - papi njaan
Niranja sneha roopiye - papi njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിറഞ്ഞ സ്നേഹ രൂപിയെ
പിളർന്ന ജീവ പാറയെ
തകർന്ന ക്രൂശിൽ കാട്ടിയ
അതുല്യ രക്ഷ–മാർഗ്ഗമെ -- (2)
പാപി ഞാൻ തെല്ലും യോഗ്യനല്ല യേശുവേ
പാഴ്ശ്രമം എല്ലാം തോറ്റു പോയി നാഥനെ (2)
ആ രാജ്യവും തിരു നീതിയും
കാക്കാൻ ആവാതില്ല ഈ പാപിക്ക്
തിരു ക്രൂശിലെ തവ നീതിയിൽ
മാറാ മാത്രമേ ഇനി ആശ്രയം
തളർന്നു നീതി തേടി ഞാൻ
ശ്രമിച്ചു സൽപ്രവർത്തികൾ
തുളച്ച മാറിൻ നീതിയിൽ ഭ്രമിച്ചു എൻ മനം
നീച മർത്ത്യ ദേഹി ഞാൻ
പാപ വാസ പാത്രം ഞാൻ
നിനച്ചു ശ്രേഷ്ട കൃത്യങ്ങൾ ഭവിച്ചു ദുഷ്ടത
(പാപി ഞാൻ തെല്ലും)
മറഞ്ഞു ക്രൂശിൻ പാതയിൽ
കുളിച്ചു ദിവ്യ ചോരയിൽ
ചൊരിഞ്ഞു വൻ കരുണ ഹോ
നിറുത്തി നീതിയിൽ പ്രശംസ തെല്ലും ഇല്ലഹോ
പ്രവർത്തി മുറ്റും വ്യർത്ഥമായ്
തകർന്ന ക്രൂശിൽ ഏകിടും പ്രതീക്ഷ മാത്രമായ്
(പാപി ഞാൻ തെല്ലും)