Anpu niranja ponneeshuve

Malayalam Hymn

Anpu niranja ponneeshuve

Anpu niranja ponneeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അൻപു നിറഞ്ഞ പൊന്നേശുവേ! നിൻ പാദസേവയെന്നാശയെ 1 ഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻ നിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം;- 2 ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ! നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും;- 3 അർദ്ധപ്രാണനായ്‌ കിടന്നോരെന്നെ നീ രക്ഷചെയ്തതാൽ എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!;- 4 ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻ അന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ;- 5 എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേ നീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം;-

Related Songs