Niranja kannukal thudacchuyente

Malayalam Hymn

Niranja kannukal thudacchuyente

Niranja kannukal thudacchuyente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിറഞ്ഞ കണ്ണുകൾ തുടച്ചുയെന്റെ മരണനിദ്ര ഉണർത്തി നാഥാ (2) നിൻശക്തികൊണ്ടെൻ അരമുറുക്കി മരുവഴിയിൽ കുറവുതീർത്ത മഹത്വമായവനെ നിത്യമഹോന്നതനെ മഹത്വം മഹത്വം ഹല്ലേലുയ്യ.. ഈ ദൈവം എന്നും നിത്യ ദൈവം ഈ നാമം എന്നുമെൻ ജീവബലം വീഴാതെ താങ്ങും സർവ്വശക്തൻ വീണ്ടും വരുന്നിതാ നിത്യരാജൻ (2) വാഴും ഉള്ളം തേജോമയൻ ചേരും ഞാനും ശുദ്ധനായി (2) മഹത്വം മഹത്വം ഹല്ലേലുയ്യ (2) മഹത്വമായവനെ നിത്യ മഹോന്നതനെ മഹത്വം മഹത്വം ഹല്ലേലുയ്യ (2) ജീവൻറെ ഉറവിങ്കൽ ചേർന്നിടും ഞാൻ ജീവിത പാതയിൽ തളരില്ല ഞാൻ ഈ യാത്ര തീരുന്നു സ്വർഗീയനായി കാലടി കാത്തവൻ കണ്ണീരൊപ്പും (2) തീരും താപം ചേരും വീട്ടിൽ വാഴും നിത്യം ക്രിസ്തനൊത്ത് (2) മഹത്വം മഹത്വം ഹല്ലേലുയ്യ(2) മഹത്വമായവനെ നിത്യമഹോന്നതനെ മഹത്വം മഹത്വം ഹല്ലേലുയ്യ(2) നിറഞ്ഞ കണ്ണുകൾ തുടച്ചുയെൻ്റെ മരണനിദ്ര ഉണർത്തി നാഥാ നിൻശക്തികൊണ്ടെൻ അരമുറുക്കി മരുവഴിയിൽ കുറവുതീർത്ത മഹത്വമായവനെ നിത്യമഹോന്നതനെ മഹത്വം മഹത്വം ഹല്ലേലുയ്യ..

Related Songs