Yeshuve ninte roopameeyente kannukal

Malayalam Hymn

Yeshuve ninte roopameeyente kannukal

Yeshuve ninte roopameeyente kannukal lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

1 യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെപ്പോലെയാക്കണം മുഴുവൻ;- 2 സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ സ്നേഹിക്കാതെ ജീവിക്കുമോ ദഹിപ്പിക്കണം എന്നെ അശേഷം സ്നേഹം നൽകണം എൻ പ്രഭോ;- 3 ദീനക്കാരെയും ഹീനന്മാരെയും ആശ്വസിപ്പിപ്പാൻ വന്നോനെ ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ കാരുണ്യം ചെയ് വാൻ നൽകുകെ;- 4 ദാസനെപ്പോലെ സേവയെചെയ്ത ദൈവത്തിൻ ഏക ജാതനെ വാസം ചെയ്യേണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനേ;- 5 പാപികളുടെ വിപരീതത്തെ എല്ലാം സഹിച്ച കുഞ്ഞാടേ കോപിപ്പാനല്ല ക്ഷമിപ്പാനുള്ള ശക്തി എനിക്കും നൽകുകേ;- 6 തന്റെപിതാവിൻ ഹിതമെപ്പോഴും മോദമോടുടൻ ചെയ്തോനേ എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തിന്നനുരൂപമാക്കേണമേ;- 7 തിരുവെഴുത്തു ശൈശവം തൊട്ടു സ്നേഹിച്ചാരാഞ്ഞ യേശുവേ ഗുരു നീ തന്നെ വചനം നന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ;- 8 രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന ഭക്തിയുള്ളൊരു യേശുവേ പ്രാർത്ഥിപ്പാനായും ഉണരാനായും ശക്തി തരേണം എന്നുമേ;- 9 ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ വെറുക്കും ദൈവ വീരനെ ഏകമാം മനം തന്നിട്ടെൻ ധനം ദൈവം താൻ എന്നോർപ്പിക്കുകെ;- 10 കൗശലങ്ങളും ഉപായങ്ങളും പകയ്ക്കും സത്യ രാജാവേ ശിശുവിനുള്ള പരമാർത്ഥത എന്നിലും നിത്യം കാക്കുകേ;- 12 മനുഷ്യരിലും ദൂതന്മാരിലും അതിസുന്ദരനായോനെ അനുദിനം നിൻ ദിവ്യസൗന്ദര്യം എന്നാമോദമാക്കേണമേ;-

Related Songs