Malayalam Hymn
Yeshuve ninte krupakal orthennum
Yeshuve ninte krupakal orthennum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
യേശുവേ! നിന്റെ കൃപകൾ ഓർത്തെന്നും
ദാസൻ ഞാനിഹത്തിൽ സ്തുതിച്ചു ആർക്കുമേ
യേശുവേ! നിന്റെ കൃപകൾ
ചരണങ്ങൾ
1 നാഥനെ നിന്റെ കൃപകൾ
നാൾതോറും പുതുതെനിക്ക്
നിൻ ദിവ്യകൃപകൾ ഇപ്പാരിടമിതിലെൻ
ജീവനിലും വലിയത്-ജീവനിലും വലിയത്;- യേശു…
2 ശാശ്വതഗിരിയിലെത്തുന്നതാം
ശാശ്വത അനുഗ്രഹങ്ങൾ
പകരുന്നേ നിതം നീ എൻ ശിരസ്സതിൽ
പാരിതിലാശ്ചര്യമേ-പാരിതിലാശ്ചര്യമേ;- യേശു…
3 പൂർവ്വകാലങ്ങളിൽ ഏവർക്കും
മറഞ്ഞിരുന്ന മർമ്മങ്ങൾ
കാൽവറിയിൽ എനിക്കായ് വെളിപ്പെടുത്തി
നിൻ കൃപ പകർന്നുവല്ലോ-നിൻ കൃപ പകർന്നുവല്ലോ;- യേശു…
4 എന്റെ കൃപ മതി നിനക്ക്
എന്നുരചെയ്തവനെ
എൻ ബലഹീനതയിൽ വർദ്ധിച്ചിടുന്നേ
പ്രിയ നിൻ അമിതബലം-പ്രിയ നിൻ അമിതബലം;- യേശു...
5 ഞാനാകുന്നതു നിൻ കൃപയേ
നില്ക്കുന്നതും നിൻ കൃപയേ
സമ്പൂർണ്ണമായ് ഞാനും നിന്നെപ്പോലാവാൻ
സമർപ്പിക്കുന്നേ എന്നെയും-സമർപ്പിക്കുന്നേ എന്നെയും;- യേശു...