Yeshuve rakshadayaka ninte sannidhe

Malayalam Hymn

Yeshuve rakshadayaka ninte sannidhe

Yeshuve rakshadayaka ninte sannidhe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ രക്ഷാദായക - നിന്റെ സന്നിധേ വരുന്നു എന്റെ പാപഭാരവുമായ് - വല്ലഭായേകു രക്ഷയെ 1 ഉന്നതിവെടിഞ്ഞവനെ-മന്നിൽ താണുവന്നവനെ എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത് 2 പാപം ചെയ്തിടാത്തവനെ-പരിക്ഷീണനായവനെ എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചുകേണത് 3 ശാപരോഗമേറ്റവനേ പാപമായി തീർന്നവനെ എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത് 4 എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും നിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയം 5 സ്വീകരിക്ക എന്നെ ഇന്ന് ആത്മദേഹി ദേഹത്തേയും തരുന്നു നിൻ കൈകളിൽ തീർക്ക എന്നെ നിന്റെ ഹിതം പോൽ

Related Songs