Prarthanakavan thuranna kannukal

Malayalam Hymn

Prarthanakavan thuranna kannukal

Prarthanakavan thuranna kannukal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ യാചനക്കവൻ തുറന്ന കാതുകൾ ഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോ ഇന്നുമെന്നാളും നിനക്കായുണ്ടല്ലോ തുറന്ന കണ്ണുകൾ തുറന്ന കാതുകൾ നിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോ 2 മാറിപ്പോകുന്ന മാനവൻ മദ്ധ്യേ മാറ്റമില്ലാത്തൊരേശുവുണ്ടല്ലോ മടുത്തുപോകാതെ തളർന്നുപോകാതെ ആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന... 3 ഉന്നതനവൻ ഉയരത്തിലുള്ളതാൽ ഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാം ഉറച്ചുനിന്നീടാം പതറാതെ നിന്നീടാം ഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന... 4 അനാഥനെന്നു നീ കരുതുന്ന നേരത്തും അരുമനാഥൻ നിൻ അരികിലുണ്ടല്ലോ ആശ്രയിച്ചിടാൻ അവനെത്ര നല്ലവൻ അനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന...

Related Songs