Malayalam Hymn
Kanthe nee kelkka kaminimaule
Kanthe nee kelkka kaminimaule lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാന്തേ! നീ കേൾക്ക കാമിനിമൗലേ!
തൻ വലങ്കരമതിൽ താരകളേഴും താങ്ങിക്കൊണ്ടനിശം
തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെൻ വചനം
നിന്റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും
നിന്റെ സഹിഷ്ണുതാശീലവുമിന്നു ഞാൻ കണ്ടിരിക്കുന്നു പ്രിയേ
കള്ളയപ്പോസ്തലർ വെള്ളവേഷം ധരിച്ചുള്ളൊരു വേളയിൽ നീ
കള്ളരെന്നായവർ തമ്മെയറിഞ്ഞുടൻ തള്ളിയതും സുകൃതം
ആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി
ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി നീ നിന്നതു വന്ദ്യതരം