Sthuthikalinmel vasikkunnavane sarvva

Malayalam Hymn

Sthuthikalinmel vasikkunnavane sarvva

Sthuthikalinmel vasikkunnavane sarvva lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതികളിന്മേൽ വസിക്കുന്നവനെ സർവ്വ മഹത്വത്തിൻ യഹോവയെ പാടുമെ നിൻ ദയയെ ദിനവും പാരിടത്തിൽ എൻ യാത്രയതിൽ 1 പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ നിന്റെ മൊഴികൾ എനിക്കെന്നും കീർത്തനം എന്റെ ആശ്രയം നിന്നിലെന്നുമുള്ളതാൽ ക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;- 2 കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്ന കരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേ എന്റെ ദൈവവും ശാശ്വത പാറയുമേ നിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;- 3 പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളും വിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾ വിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻ വിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-

Related Songs