Mahimayezhum paramesha

Malayalam Hymn

Mahimayezhum paramesha

Mahimayezhum paramesha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ നിസ്തുല സ്നേഹ സാഗരമേ, ഹാ പ്രസ്താവ്യമെ തിരുനാമം ക്രിസ്തോ നീ താനെൻ വിശ്രാമം;- കാർമുകിൽ ഭീകരമായ് വരുന്നേരം കാൺമതോ നിയമത്തിൻ വില്ലൊന്നായതിൽ തീരുമെൻ ഭാരം;- സംഗതിയില്ലിളകീടുവാൻ സ്നേഹ-ച്ചങ്ങലയാൽ തിരുമാർവ്വോടെന്നെയിണച്ചതുമൂലം;- താവക സന്നിധി ചേർന്നതികാലേ ജീവനിൽ നിറഞ്ഞെഴുന്നേൽക്കും പാവന ചിന്തകളാലെ;- നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും;- ക്രൂശിലെ രക്തമെൻ ജീവനാധാരമെ നാശലോകം വെടിഞ്ഞോടാൻ ആശയോടേശുവേ നേടാൻ;- പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്റെ കളങ്കമറ്റേശുവെ കാണും വിളങ്ങും വിശ്വാസത്താലോടും;-

Related Songs