Mulkkiredam chudiya shirassil

Malayalam Hymn

Mulkkiredam chudiya shirassil

Mulkkiredam chudiya shirassil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മുൾക്കിരീടംചൂടിയ ശിരസ്സിൽ രാജമുടിചൂടി രാജാധി രാജൻ വരുന്നു പ്രീയരെ തന്റെ ഭക്തരെ ചേർത്തീടുവാൻ(2) നിന്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക കാലങ്ങൾ കാത്തു നിൽക്കില്ലാ കാന്തൻ വന്നിടാറായ്(2) 2 ഭൂമി ഇളകും ഭൂതലം വിറക്കും നാഥന്റെ വരവിങ്കൽ കല്ലറ തുറക്കും വിശുദ്ധർ ഉയർക്കും കാഹളശബ്ദമതിൽ(2) പ്രാക്കൾപോലെ നാം പറന്നുയർന്നീടും കാന്തൻ വരവിങ്കൽ നിന്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2) കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ് 3 കതിരും പതിരും വേർപിരിഞ്ഞീടും കാഹള ശബ്ദമതിൽ കഷ്ടത മാറും ക്ലേശങ്ങൾ തീരും പ്രാണപ്രീയൻ വരവിൽ(2) കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാർവ്വോടണച്ചീടുമേ നിന്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2) കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നീടാറായ് 4 നിന്ദകൾമാറും നിരാശകൾ തീരും നീതി സൂര്യൻ വരവിങ്കൽ നിത്യയുഗം നാം പരനോടുവാഴും സ്വർഗ്ഗാധിസ്വർഗ്ഗമതിൽ(2) ഹല്ലേലൂയ്യാ പാടി നാം ആനന്ദിച്ചാർക്കും വിശുദ്ധ ഗണങ്ങൾ ഒത്ത് നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊൾക(2) കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്

Related Songs