Vela nintethe aathmakkal nintethe

Malayalam Hymn

Vela nintethe aathmakkal nintethe

Vela nintethe aathmakkal nintethe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വേല നിന്റെത് ആത്മാക്കൾ നിന്റേത് നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2) 1 നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2) നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല... 2 കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2) പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ അടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല... 3 അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ വൻകൃപ ദാനം ചെയ്ത ഉടയവനെ(2) വീഴാതെ താഴാതെ നിത്യം നടത്തേണമേ സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല... 4 ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ തൻ വചനം നിവൃത്തിക്കും സംശമില്ല(2) പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം(2);- വേല...

Related Songs