Malayalam Hymn
Innenikken yeshuraajane onnu
Innenikken yeshuraajane onnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇന്നെനിക്കെൻ യേശുരാജനെ
ഒന്നു കാണുവാനെൻ
കണ്ണുകൾ കൊതിച്ചിടുന്നഹോ (2)
രാജനവൻ ദൂതരുമായ്
മദ്ധ്യവാനിൽ വെളിപ്പെടുവാൻ (2)
കാലങ്ങളിനിയേറെയില്ല
കാന്താ നിന്നെ നോക്കിക്കാണുവാൻ (2)
ഇരുട്ടിൽ തപ്പിയ കണ്ണുപൊട്ടനെ
എന്റെ യേശു നാഥൻ (2)
വെളിച്ചമേകി ആദരിച്ചവൻ
കേട്ടവനുടെ നിലവിളിയെ തീർത്തനുടെ ദുരിതമെല്ലാം (2)
ആർത്തിയോടെ നോക്കിക്കണ്ടവനേശുവിനെ
പുതിയ കൺകളാൽ (2);-
മാർത്ത മറിയ സോദരിമാരെ എന്റെ യേശുനാഥൻ
ആശ്വസിപ്പിച്ചു കണ്ണുനീരോടെ (2)
മാർത്തയേ നീ വിലപിക്കേണ്ട
വിശ്വസിച്ചാൽ മഹത്വം കാണാം (2)
പുറത്തിറക്കി ലാസറിനെ
കല്ലറയിൽ നിന്നു വാക്കിനാൽ (2);-
മരത്തിൽ കയറി കൊച്ചുകുള്ളനും
എന്റെ യേശുവിനെ രഹസ്യമായി നോക്കിക്കാണുവാൻ (2)
അറിഞ്ഞവനുടെ നിനവുകളെ
മരത്തിലേക്ക് നോക്കി നാഥൻ
ഇറങ്ങിവാ നീ മകനെ നിന്റെ വീട്ടിലിന്നു
പാർത്തു കൊള്ളും ഞാൻ (2);-
കുരിശിലൊപ്പം കിടന്ന കള്ളനെ
എന്റെ യേശുനാഥൻ ഉറ്റുനോക്കി ആർദ്രതയോടെ (2)
ക്ഷമിച്ചവനുടെ പാപമെല്ലാം
ക്ഷണിച്ചവനെ പറുദീസായിൽ (2)
തിരിച്ചറിഞ്ഞവനേശുവിനെ
മനസ്സിൽക്കണ്ടു തന്റെ മശിഹയായ് (2);-
ആയിരമായിരം വിശുദ്ധ ദൂതരാൽ
മദ്ധ്യവാനിലവൻ തേജസ്സോടെ വെളിപ്പെടുമെന്ന് (2)
സോദരാ നീ ഒരുങ്ങിക്കൊൾക
യേശുവിന്റെ മുൻപിൽ നിൽപ്പാൻ (2)
കഴുകുക നിന്റെ പാപമെല്ലാം
അവന്റെ നിഷ്കളങ്കരുധിരത്താൽ (2);-