Malayalam Hymn
Onnu njan ariyunnu en priyane
Onnu njan ariyunnu en priyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെ
നി എന്നെ നന്നായ് അറിയുന്നിന്ന്
ഘോഷിക്കും ഞാൻ നിന്നെ അനുദിനവും
അന്ത്യത്തോളം നൽ സാക്ഷിയായ്(2)
1 ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞപ്പോൾ
എൻ പേർ ചൊല്ലി എന്നെ വിളിച്ചവനെ(2)
മാറോട് ചേർത്തു കണ്ണുനീർ തുടച്ചു
ധൈര്യമായ് നടത്തിയ ദൈവസ്നേഹം(2);- ഒന്നു...
2 നിൻ മുഖത്തേക്ക് നോക്കിയവർ
ആരുമെ ലജ്ജിതരായ് തീർന്നതില്ലാ(2)
വിശ്വസിപ്പാനും ആശ്രയിപ്പാനും
ഏക രക്ഷകൻ എൻ ദൈവമല്ലൊ(2);- ഒന്നു...
3 എന്നുള്ളം ആനന്ദത്താൽ നിറയുന്നു
എൻ പ്രിയൻ വന്നു ചേർത്തിടുമെ(2)
മധ്യവാനിൽ തൻ ദൂതരുമായ്
മണവാട്ടിയാം സഭയെ ചേർപ്പാൻ(2);- ഒന്നു...