Bheethi vendini daiva paithale

Malayalam Hymn

Bheethi vendini daiva paithale

Bheethi vendini daiva paithale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭീതി വേണ്ടിനി ദൈവ പൈതലേ നാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീ നിന്റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻ നിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻ യേശു നിന്റെ കൂടെയുള്ളതാൽ. . നിത്യവും ജയോത്സവം കൊണ്ടാടിടാം 1 കൊടുങ്കാറ്റെത്രയടിച്ചാലും തെല്ലും ഉലയല്ലേ ഒരുനാളും പാവനാത്മാവിൻ അഗ്നിയാൽ ആളും നിന്റെ വിശ്വാസത്തിൻ തിരിനാളം കാണാത്ത കാര്യങ്ങൾക്കുറപ്പും അതിൻ പൂർത്തിവരുത്തുന്നവനും യേശുവല്ലോ സർവ്വശക്തൻ നിന്നെ ആഴിപ്പരപ്പിലും നടത്തും;- ഭീതി… 2 അലമാല ഏറിവന്നാലും തിര പടകിൽ ആഞ്ഞടിച്ചാലും കടൽപ്പാറ മേൽ തട്ടിയെന്നാലും തോണി തകരുകില്ലൊരു നാളും അമരത്തായിതാ യേശു അവൻ നിൻ ജീവിതത്തിനത്താ ണി കൈയ്യിൽ സുരക്ഷിതമാണീ നിന്റെ വിശ്വാസ ജീവിതതോണി;- 3 നിന്റെ അഞ്ചപ്പവും രണ്ടു മീനും നാഥൻ കൈകളിൽ നീ ഏൽപ്പിച്ചീടിൽ കുട്ട പന്തീരണ്ടും കവിഞ്ഞീടും അതാൽ അയ്യായി രത്തിനാം സമൃദ്ധി ക്ഷാമത്തിലും നിനക്കേകും അവൻ മേൽത്തരമാകുമാഹാരം പോഷിപ്പിക്കും നിന്നെയെന്നും ജീവപാറയിൽ നിന്നുള്ള തേനാൽ;- 4 നിന്റെ കൂടാരത്തിൽ സമാധാനം നൽകും സ്വർഗീയ താതൻ നൽ ദാനം നീ നിൻ അധ്വാനത്തിൻ ഫലം കാണും തെല്ലും നഷ്ടങ്ങൾ കാണില്ല താനും ദൈവമകനെന്ന പദവി അതാൽ ഏശുകില്ല തെല്ലും തോൽവി മാനിക്കും നന്മകൾ ഏകി- ലോക മാനവരേക്കാളും ഉപരി;- ഭീതി…

Related Songs