Daivathin paithale pedikkavendini

Malayalam Hymn

Daivathin paithale pedikkavendini

Daivathin paithale pedikkavendini lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനി കാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോ ലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം എന്നുര ചെയ്തവൻ കാത്തിടും നിന്നെ 1 സത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾ മിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലും ഉറ്റസഖികളായി കൂടെ നടന്നവർ കുറ്റം പറഞ്ഞു നടന്നെന്നു വന്നാലും;- ദൈവ… 2 ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരം യൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെ കള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾ തള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽ 3 ദൈവസിംഹാസനെ നിന്നൊഴുകുന്നതാം ജീവജല നദിക്കുള്ളിൽ ഞാനാകയാൽ ആനന്ദത്താൽ മനം തിങ്ങിനിറയുന്നു വർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും;- ദൈവ… 4 കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നു കാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ് പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട് കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു;- ദൈവ… ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി

Related Songs