Daivathin paithale kleshikka

Malayalam Hymn

Daivathin paithale kleshikka

Daivathin paithale kleshikka lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീ നിൻ ദൈവം ശക്തനാം ദൈവം താൻ 1 കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ നിന്നുടെ ദൈവമെന്നോർക്ക നീ;- 2 മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ വിടുവിച്ച വൻ കരം ഉള്ളവൻ;- 3 യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ നിന്നോടു കൂടെന്നും ഉണ്ടല്ലോ;- 4 മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച കാരുണ്യവാനല്ലോ നിൻ പ്രിയൻ;- 5 പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത യിസ്രയേലിൻ ദൈവം നിൻ പ്രിയൻ;- 6 കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ തിരകൾ അടക്കിയോൻ നിൻ പ്രിയൻ;- 7 കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും നല്കിയ ദൈവം താൻ നിൻ പ്രിയൻ;- 8 ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെ പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ;- 9 ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും ജീവൻ ഉറവ താൻ നിൻ പ്രിയൻ;- 10 ഭാരങ്ങൾ ഒക്കെയും തൻ മേൽ നീ വെയ്ക്കുക എല്ലാം ചുമന്നിടും ശക്തനിൽ;-

Related Songs