Mayalokam vitte maruvasiyam paradeshikke

Malayalam Hymn

Mayalokam vitte maruvasiyam paradeshikke

Mayalokam vitte maruvasiyam paradeshikke lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക് സീയോൻ പുരിയെന്നൊരു നാടുണ്ട് സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് 1 പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേ മാലിന്യമില്ലാ നല്ല ഭാഗ്യനാടേ മാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാ ചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ... 2 ജീവജലനദിയിൻ തീരത്ത് ജീവതരു ജീവഫലങ്ങളുമായ് നിന്നിടുന്നു രാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ട മേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ... 3 കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന് മന്നിലെ ഖിന്നതകളില്ല വിണ്ണിൽ ദാഹവിശപ്പുമില്ല രോഗമരണമില്ല ആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ... 4 യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ് മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻ അല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ് ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ...

Related Songs