Bhurasa maanasamaarnnidum pergamos

Malayalam Hymn

Bhurasa maanasamaarnnidum pergamos

Bhurasa maanasamaarnnidum pergamos lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ! നീ ശ്രവിക്കെന്നുടെ വചനം അനുപല്ലവി ഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു- ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതു 1 നിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി- യുന്നു സാത്താന്റെ സിംഹാസനം- ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾ തള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം;- 2 നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ- വെന്ന വിശ്വസ്തനാം സാക്ഷിമേ- ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതും എന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം;- 3 എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതം തിന്നുവാനും ദൈവജനങ്ങൾ ദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻ ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ;- 4 ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ വാളുകൊണ്ടവരോടേറ്റു ഞാൻ- പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴി നീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ;- 5 പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കും മർത്യനോമറഞ്ഞ മന്നയിൻ ഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രം പാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും;-

Related Songs