Malayalam Hymn
Avasanatholam karuthamennothi
Avasanatholam karuthamennothi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അവസാനത്തോളം കരുതാമെന്നോതി
വിളിച്ചവൻ നീ മാത്രമേ
വീഴ്ചയിൽ എന്നും താങ്ങിടുമെന്ന്
വാക്കുതന്നതും നീയെ
ഭയമെന്തിനെൻ മനമേ
കരുതും വല്ലഭൻ കൂടെയുണ്ട്
വഴിതെറ്റിപോയി ഞങ്ങൾ
വചനത്തിൻ പൊരുൾ ഗ്രഹിച്ചില്ല
കാണാതെ പോയവരെങ്കിലും നമ്മേ
തേടി രക്ഷിച്ചു നാഥൻ
പാപത്തിൻ വഴിയിൽ ഞങ്ങൾ
ആത്മാവിനെ നഷ്ടമാക്കി
ശാപത്തിൻ കുഴിയിൽ വീണവർ നമ്മെ
കരം നൽല്കി ഉയർത്തി നാഥൻ
ലോകസുഖം തേടി ഞങ്ങൾ
ദൈവത്തിൻ വിളി ശ്രവിച്ചില്ല
സ്നേഹിക്കാനാരുമില്ലെങ്കിലും നമ്മെ
മാറോടണക്കും നാഥൻ