Malayalam Hymn
Neeyaareyaanu vishvasippa
Neeyaareyaanu vishvasippa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ
അവന്റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോ
അവൻ മതി തന്റെ വൻകൃപ മതി
അന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;
1 നാനാവിധ പരീക്ഷണങ്ങൾ നിന്റെ പാതയിൽ
ഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2)
നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്റെ
തോണി താണുപോകുമ്പോൾ;-
നീ വിളിക്കുമ്പോൾ നിന്റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾ
എത്തുമേ പ്രിയൻ സഹായിയായ്
നീട്ടുമേ തൻ കരം നിനക്കത്താണിയായ്;
ആശ്രയം നീ യേശുവിൽ കണ്ടീടുക
2 നീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽ
ഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾ
പട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;-
ഈ ലോകമക്കൾ നിന്റെ പേർ വിടക്കെന്നെണ്ണുമ്പോൾ
ഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2)
ആത്മീകരെന്നുള്ളോർ ആത്മാവിൽ
വാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾ
3 പ്രിയന്റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുക
പ്രിയം വച്ചുള്ള നാടുനോക്കി ഓട്ടം തീർക്കുക(2)
ഭയം വേണ്ടാ മുൻവച്ചകാൽ പിൻ വച്ചിടാതെ മുൻ ഗമിക്ക
മയങ്ങേണ്ടാ നിൻ ദീപമെണ്ണയാൽ നിറച്ചൊരുങ്ങിനില്ക്കുക
എത്തുമേ പ്രിയൻ സഹായിയായ്
നീട്ടുമേ തൻ കരം നിന്നെ അണയ്ക്കുവാൻ
ആ സമ്മോഹന ദിനം സമീപമായ്