Malayalam Hymn
Oru rajavu neethiyode vazhum
Oru rajavu neethiyode vazhum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരു രാജാവു നീതിയൊടെ വാഴും:
അന്നു ഭൂമിയിലെ സർവ്വ ദുഷ്പവൃർത്തിക്കാരും
താളടിയായ് പോകും(2)
1 അവൻ അധികാരത്തിനു പരിധി ഇല്ല
അവൻ രാജ്യത്വത്തിനൊരന്തമില്ല (2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവാം നാഥൻ(2);- ഒരു രാജാ...
2 അവൻ രാജ്യത്തിൽ അധികാരപ്പോരില്ല
അഴിമതിയും അനീതിയും കേൾക്കയില്ല(2)
അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ
വീണ്ടെടുക്കപ്പെട്ട ദൈവജനം(2);- ഒരു രാജാ...
3 അന്നു കഷ്ടത പട്ടിണി ഏതുമില്ല
നരഹത്യയും പീഡയും കേൾക്കയില്ല
അന്നു ബാല സിംഹങ്ങൾ ആടുകൾക്കൊപ്പം
മേഞ്ഞിടും ആമോദപൂർവ്വം(2);- ഒരു രാജാ...
4 അവൻ തിരുവയ്മൊഴിക്ക് എതിർ മൊഴി ഇല്ല
അവൻ തിരുമൊഴി അറിയാത്തവരില്ല(2)
അവനുടെ നഗരം പുതിയ യെരുശലേം
വിണ്ണിൽ നിന്നിറങ്ങിയ നഗരം(2);- ഒരു രാജാ...