Nanmayallathonnum cheythidathavan

Malayalam Hymn

Nanmayallathonnum cheythidathavan

Nanmayallathonnum cheythidathavan lyrics · Malayalam Christian Song

The Hymnal
Key of D
0 plays
Lyrics onlyWhatsApp

Lyrics

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ തിന്മയാകെ മായിക്കുന്നവൻ പാപമെല്ലാം മറക്കുന്നവൻ പുതുജീവൻ എന്നിൽ പകരുന്നവൻ യേശു യേശു... അവനാരിലും വലിയവൻ യേശു യേശു... അവനാരിലും മതിയായവൻ 1 ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു തിരുസ്വരം അനുസരിച്ചാൽ നമുക്കൊരുക്കിടുമവനഖിലം കൃപ നൽകിടുമെ ബലമണിയിക്കുമേ(2) മാറാ മധുരമായ് മാറ്റിടുമേ;- 2 ഇരുൾ നമ്മെ മൂടിടുമ്പോൾ ലോക വെളിച്ചമായവനണയും രോഗികളായിടുമ്പോൾ സൗഖ്യ ദായകനവൻ കരുതും അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2) നമ്മെ നിറച്ചിടും അനുദിനവും;- 3 കണ്ണുനീർ താഴ്വരകൾ ജീവ ജലനദിയാക്കുമവൻ ലോകത്തിൻ ചങ്ങലകൾ മണിവീണയായ് തീർക്കുമവൻ സീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ(2) സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-

Related Songs