Malayalam Hymn
Marubhumiyin naduve nadannidum
Marubhumiyin naduve nadannidum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ
തിരുസാന്നിദ്ധ്യം നിറയും മേഘമതിൻ കീഴിൽ നീ മറയ് ക്ക
2 കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻ മേലുലകം
വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു
3 അതിശീതളതരമായുള്ള ലിബനാദ്രിയിൻ ഹിമമേ!
ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ
4 പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ
ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ;-
5 പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-
ന്നുയരും മോദകരമായെന്റെ ഹൃദയം തന്നിൽ ചൊരിക;-
6 തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ
പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ;-
7 തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ
തെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!
അതിരാവിലെ തിരു സന്നിധി.... എന്നരീതി