Malayalam Hymn
Yeshuve karunaasanapathiye
Yeshuve karunaasanapathiye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ! കരുണാസനപതിയേ
നട്ടം തിരിയും എന്നെ വീണ്ടുകൊൾ-(യേശു)
1 ഭൂതലത്തിൽ നീയൊഴിഞ്ഞു-ദാസൻ എനിക്കാദരവു
കണ്ടതില്ല ഹാ! സകല-മണ്ഡലാധിപ!
ചേതസിൽ കൃപയുണ്ടായി നാശം അണയാതെ കാത്തു
ചിത്ത ചഞ്ചലം അടക്കി ചേർക്ക സൽബുദ്ധി വരുത്തി;- യേശു..
2 വൈരിയാം പിശാചിനോടും കായ മോഹാദികളോടും
പോരിതിൽ മടങ്ങി അടി-പെട്ടുപോയു ഞാൻ-
അടിമയെ ലോകർക്കൊഴിച്ചോ-രുടയ തമ്പുരാനേ! നല്ല
ഇടയനേ! ഒരേഴയാടാം അടിയനേക്കൺപാർക്കണമേ;- യേശു..
3 എണ്ണമറ്റ പാപങ്ങൾ ഞാൻ ചെയ്തവയാകെ പൊറുത്തു
പുണ്യവാൻ ഏകനേ! എന്നെ-പുണ്യനാക്കേണം-
നിന്നടിമ ആയുടുമോ-രുന്നതിഎനിക്കുണ്ടാവാൻ
നിന്നടിവണങ്ങി നിത്യം വന്ദനം ചെയ്തീടുന്നു ഞാൻ;- യേശു
4 നല്ലവരുലകിൽ ആരും ഇല്ല-നീയൊഴിഞ്ഞു സർവ്വ
വല്ലഭത്വമുള്ളവൻ നീ അല്ലയോ ദേവാ-
കൊള്ളരുതാതുള്ളതെന്നിൽ-തള്ളി നീക്കി നിന്നുടയ-
നല്ല നല്ല ദാനങ്ങളാൽ ഉള്ളലങ്കരിക്ക എന്റെ;- യേശു..