Malayalam Hymn
Prathisandhikalil prathyashayaruli
Prathisandhikalil prathyashayaruli lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പ്രതിസന്ധികളിൽ പ്രത്യാശയരുളി
പ്രതിദിനം വഴി നടത്തും
പരിപാലകനാം പരമോന്നതനേ
സതതമെൻ സ്തുതി നിനക്ക്
1 ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾ
തുണയായെൻ അരികിൽ വന്നോൻ
വഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽ
മാർഗ്ഗം തെളിച്ചതും നീ;- പ്രതിസ...
2 കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾ
അന്തികെ അണഞ്ഞവൻ നീ
എൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെ
ശാന്തമായ് നയിച്ചതും നീ;- പ്രതിസ...
3 വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽ
മേശയൊരുക്കിയവൻ
ചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെ
മറുകരയണച്ചതും നീ;- പ്രതിസ...
4 ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെ
ആശ്ചര്യമായ് നയിച്ചോൻ
പരിമിതി വളരെയുണ്ടെന്നിലെന്നാകിലും
കുറവെന്യേ പുലർത്തുവോൻ നീ;- പ്രതിസ...