Malayalam Hymn
Muttuven thurakkappedum yaachippen
Muttuven thurakkappedum yaachippen lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ ലഭിച്ചീടുമേ(2)
സാദ്ധ്യമല്ലായെന്നു നിനച്ചാൽ - നാം
വിശ്വസിച്ചാൽ മഹത്വം കാണും(2)
ആരാധിക്കാം നമ്മുക്കാരാധിക്കാം
നമ്മുകാരാധ്യനായവനെ
വിശ്വസിച്ചീടാം നമ്മുക്കാരാധിക്കാം
നമ്മുക്കസ്സാദ്ധ്യം സാധ്യമാകും(2)
മുട്ടുവീൻ തുറക്കപ്പെടും...
1 തുരുത്തിയിലെ എണ്ണ തീരുകില്ല
കലത്തിലെ മാവും കുറയുകില്ല(2)
സാരഫാത്തൊരുക്കിയവൻ
താതനെന്നെയും പോറ്റീടുമേ(2);- ആരാധിക്കാം...
2 യുദ്ധം ചെയ്തീടും താതനെനിക്കുവേണ്ടി
കാണുകയില്ല ഞാൻ മിസ്രയീമ്യരെ(2)
ചെങ്കടലിൽ വഴിതുറക്കും
കാടപക്ഷികളും പറന്നുവരും(2);- ആരാധിക്കാം...
3 കൊടുങ്കാറ്റും തിരമാലകളും
ഉയർന്നിടുമ്പോൾ പ്രതികൂലമായി(2)
ഭയമൊട്ടും വേണ്ടിനിയും - എൻ
പടകിലെന്നേശുവുണ്ട്(2);- ആരാധിക്കാം...