Vinayam ulloru hridayamennil

Malayalam Hymn

Vinayam ulloru hridayamennil

Vinayam ulloru hridayamennil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിനയമുള്ളോരു ഹൃദയമെന്നിൽ മെനഞ്ഞിടേണമേ ദൈവമേ അനുദിനം തവ ഭാവമെന്നിൽ, വിളങ്ങിടാൻ കൃപയേകിടൂ ദിനം ദിനം ഞാൻ ദൈവമേ, മറന്നു പോയ് നിൻ ദാനങ്ങൾ സ്വാശ്രയത്തിൽ നിഗളിയായ് സ്നേഹവാനേ ക്ഷമിക്കണേ 1 നിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതം കോപമെൻ അധരങ്ങൾ മൂടി പരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം… 2 അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുക എന്നിലെ ഇല്ലായ്മ കാണാൻ ആത്മദർശനം ഏകുക;- ദിനം ദിനം… 3 താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻ താവകാത്മാവെന്റെയുള്ളിൽ വാണിടേണം നിത്യമായ്;- ദിനം ദിനം…

Related Songs