Bhaagyaavashaal bovasinte

Malayalam Hymn

Bhaagyaavashaal bovasinte

Bhaagyaavashaal bovasinte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഭാഗ്യാവശാൽ ബോവസിന്റെ (2) നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ (2) വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെ സമൃദ്ധിയായനുഗ്രഹിച്ചു (2) 1 ആത്മാവാം നവോമിയോടു (2) ചേർന്നു നിന്നു കൊണ്ടു വേല ചെയ്തീടുകിൽ (2) നൽ... കതിരുകൾ കറ്റയിൽ നിന്നും വലിച്ചീടും ലോഭമെന്യേ ദിനവും (2);- ഭാഗ്യാവ... 2 ഒരുനാൾ നമ്മൾ ഈ വയലിൽ (2) കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ (2) അളവു കൂടാതുള്ള യവകൂമ്പാരങ്ങളിൽ ഉടമസ്ഥരായിടുമെ (2);- ഭാഗ്യാവ... 3 ഉപദേശമാം പുതപ്പിനുള്ളിൽ (2) ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ (2) സമ്പന്നനാം ബോവസിൻ പത്‌നിയായ് തീരും നാം ആനന്ദ പ്രത്യുഷസ്സിൽ (2);- ഭാഗ്യാവ... 4 മാറാത്ത നൽ വീണ്ടെടുപ്പു (2) സ്വർഗ്ഗ വ്യവസ്ഥയിൽ പട്ടണ വാതുക്കൽ നാം (2) അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ മൂപ്പന്മാർ നടുവിൽ നിന്നും (2);- ഭാഗ്യാവ... 5 അന്തപുരെ ചേർത്തുകൊള്ളും (2) ധന മോടികളാൽ പ്രഭാപൂർണരായ് നാം (2) പരിമളം വീശിക്കൊണ്ടുല്ലസിക്കും ദിനം നിത്യനിത്യായുഗങ്ങൾ (2);- ഭാഗ്യാവ...

Related Songs