Kashdanashda shodhanakal vannupokilum

Malayalam Hymn

Kashdanashda shodhanakal vannupokilum

Kashdanashda shodhanakal vannupokilum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കഷ്ടനഷ്ട ശോധനകൾ വന്നുപോകിലും ആധിവ്യാധി പീഡകൾ വന്നുചേരിലും ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയിൽ എന്റെ കർത്തനെന്നുമെൻ കൂടെയുള്ളതാൽ(2) തേടിവന്നിടും എന്റെ സ്നേനഹിതൻ രോഗശയ്യയിൽ ഞാനേകനാകിലും തീർത്തിടുമെന്റെ വ്യാധികളെല്ലാം സ്നേനഹമോടെന്നും സൗഖ്യദായകൻ(2);­- കഷ്ട... ചാരേ നിന്നിടും എന്റെ രക്ഷകൻ സിംഹക്കൂടതിൽ ഞാൻ പെട്ടുപോകിലും പോക്കിടുമെന്റെ ആധികളെല്ലാം ദിവ്യവചനത്തിൻ ശക്തിയാലെന്നും(2);­- കഷ്ട... കൈവിടില്ലെന്നെ എന്റെ നായകൻ കാലിടറി ഞാൻ വീണുപോകിലും കാത്തിടുമെന്നെ എന്റെ പാലകൻ കൈക്കുഞ്ഞുപോൽ തൻ മാറിടമതിൽ(2);­- കഷ്ട...

Related Songs