Malayalam Hymn
Vedanakal ente shodhanakal
Vedanakal ente shodhanakal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 വേദനകൾ എന്റെ ശോധനകൾ
സങ്കടങ്ങൾ എന്റെ ആപത്തുകൾ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2)
2 കുരിരുളിൽ അവൻ നല്ല സഖി
അഗ്നി ശോധനയിൽ അവൻ നാലാമൻ താൻ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2);- വേദനകൾ…
3 രോഗങ്ങളിൽ അവൻ നല്ല വൈദ്യൻ
മനോ ഭാരങ്ങളാകവെ ചുമക്കുന്നവൻ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2);- വേദനകൾ…
4 ഉറങ്ങീടും ഞാൻ അവൻ കാക്കുകയാൽ
ഉണർന്നീടുന്നു എന്നെ താങ്ങുകയാൽ(2)
അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെ
ജീവിതകാലമെല്ലാം(2);- വേദനകൾ…