Ente illaymakal ente vedanakal

Malayalam Hymn

Ente illaymakal ente vedanakal

Ente illaymakal ente vedanakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾ തീർത്തുതരുന്ന പൊന്നേശു രാജനെ സ്തുതിക്കാതിരിക്കാൻ എനിക്കാകുമോ(2) Ch:സ്തുതിക്കുന്നു ഞാൻ നന്ദിയോടെ(2) എന്നേശു രാജാവിനെ 1 സാരാഫാത്തിലെ വിധവയേയും രണ്ടു കാശിട്ട വിധവയേയും(2) ഉള്ള അവസ്ഥയെ അറിഞ്ഞ ദൈവം എന്നെയും പുലർത്തുന്ന ദൈവം(2);- (സ്തുതിക്കുന്നു ഞാൻ) 2 സകലവും വെടിഞ്ഞ പത്രോസിനെയും കാത്തിരിക്കുന്ന തൻ ജനത്തെയും(2) പരിശുദ്ധത്മാവിനെ ദാനം നൽകിയോൻ എന്റെ കുറവുകൾ തീർക്കും ദൈവം(2);- (സ്തുതിക്കുന്നു ഞാൻ) 3 പത്മോസ്ദ്വീപിൽ തള്ളപ്പെട്ട യോഹന്നാനെയും കർത്തൃദിവസത്തിൽ ആത്മവിവശതയിൽ(2) വെളിപ്പാടിനെ നല്കികൊടുത്ത ദൈവം എന്നെ ചേർപ്പാൻ വീണ്ടും മേഘേ വന്നിടുമേ(2);- (സ്തുതിക്കുന്നു ഞാൻ)

Related Songs