Uttamayi adikkum prathikoola kattukal

Malayalam Hymn

Uttamayi adikkum prathikoola kattukal

Uttamayi adikkum prathikoola kattukal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ ജീവിതപടകിൽ ആഞ്ഞടിച്ചാൽ അമരക്കാരനായ് യേശുവുണ്ടരികിൽ കാറ്റും കടലും നിർമിച്ചവൻ കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ അലറുന്ന സമുദ്രത്തെ അടക്കുന്നവൻ വഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻ ആശിച്ച തീരത്തായി അണച്ചിടുമെ;- ഊറ്റമായി... കഷ്ടങ്ങളിൽ നല്ല സങ്കേതമായ് കൂരിരുളിൽ നല്ല കൂട്ടാളിയായ് വടിയും കോലുമെൻ ആശ്വാസമായിടും താളടിയാവാതെ കാക്കുമെന്നെ;- ഊറ്റമായി... സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾ ഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾ സാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയും മാർവ്വോടണച്ചെന്നെ ആശ്വാസദായകൻ;- ഊറ്റമായി...

Related Songs