Malayalam Hymn
Seeyonputhri ullasikkuka
Seeyonputhri ullasikkuka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സീയോൻപുത്രി ഉല്ലസിക്കുക
നിന്റെ രാജാവ് മദ്ധ്യേ ഉണ്ട്
ആനന്ദിക്ക ദൈവജനമേ
ശത്രുവെ തകർത്തുവല്ലോ
ആർപ്പിടുക ഉയർത്തിടുക
പാടിടുക സ്തുതിച്ചിടുക
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
ഇന്നുമെന്നും കൂടെയുണ്ട്
ഹല്ലേലൂയാ പാടാം രാജാധിരാജാവിന്
ഹല്ലേലൂയാ പാടാം കർത്താധികർത്താവിന്(2)
അനർത്ഥമൊന്നും വരികയില്ല
ബാധയൊന്നും തൊടുകയില്ല
കാൽ വഴുതാൻ ഇടവരില്ല
യേശു എന്റെ പരിപാലകൻ
കഷ്ട്ങ്ങളിൽ വിടുവിച്ചിടും
ദീർഘായുസ്സാൽ അനുഗ്രഹിക്കും
ശത്രുമുമ്പിൽ വിരുന്നൊരുക്കും
വിളിച്ചവൻ വിശ്വസ്തനാം;
ദീന കിടക്കയെ മാറ്റിടുമേ
നിലവിളി നൃത്തമായ് തീർത്തിടുമേ
ഉല്ലാസ ജയത്തിൻ ഘോഷമെന്നും
നീതിമാന്റെ കൂടാരത്തിൽ (2)
ആവശ്യങ്ങൾ നടത്തിത്തരും
ചോദിച്ചതിലും അധികം തരും
സകലത്തിലും പൂർണ്ണതൃപ്തിതരും
എനിക്കായ് കരുതുന്നവൻ
താഴ്ച്ചയൊന്നും ഭവിക്കയില്ല
ഉയർച്ചതന്നെ പ്രാപിക്കുമെ
യേശു എന്റെ നല്ലിടയൻ
യാതൊന്നും കുറയുകില്ല;
എന്റെ ഭവനത്തിൽ നന്മവരും
അധ്വാനഫലം ഞാൻ അനുഭവിക്കും
ഞാനും എന്റെ കുടുംബവുമോ
യേശുവേ ആരാധിക്കും (2)