Uyirppin jeevanal nithyajeevan nalkum

Malayalam Hymn

Uyirppin jeevanal nithyajeevan nalkum

Uyirppin jeevanal nithyajeevan nalkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ 2 അവൻ ഇടംവിട്ടു ശരീരബദ്ധനായ് ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ 3 എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം 4 കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ 5 എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം 6 ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം 7 എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും മന്നവനാമേശുവിനോടുകൂടെ വാണിടും

Related Songs