Malayalam Hymn
Jeevan nalkum vachanathin
Jeevan nalkum vachanathin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ജീവൻ നൽകും വചനത്തിൻ വഴി പോകാം
സ്നേഹത്തിൻ പുതുഗീതിങ്ങളൊന്നായ് പാടാം(2)
ബലവാനാം ദൈവത്തിൻ വചനത്താൽ നിറയുമ്പോൾ
ഉള്ളിൽ നിറമഴയായ് കൃപപെയ്തിടും-ഇന്നു
സ്തുതി സ്തുതി മനമേ പാടുക ജനമേ
നാഥനു സ്തുതിഗീതം
പുതുജീവതവഴികൾ മുന്നിലൊരുക്കും
താതനു ജയഗീതം (2)
1 ഹൃദയത്തിൽ നാഥൻ തെളിച്ചുതന്നീടുന്ന
വെളിച്ചം കൈമാറി പകരാൻ(2)
എല്ലാം പങ്കുവെയ്ക്കാം എങ്ങും സാക്ഷ്യമേകാം
സ്നേഹപ്രതീകങ്ങളാകാം-ഭൂവിൽ
2 ജീവിതമിന്നും സങ്കീർത്തനമാക്കി
ഹൃദയം സംശുദ്ധമാക്കാൻ (2)
ലോകം മുഴുവൻ അങ്ങേ നാമം പങ്കിടാനായ്
ജീവന്റെ ഭവനങ്ങളാകാൻ-നിത്യ