En perkkaay jeevan vaykkum prabho

Malayalam Hymn

En perkkaay jeevan vaykkum prabho

En perkkaay jeevan vaykkum prabho lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻപേർക്കായ് ജീവൻ വയ്ക്കും പ്രഭോ! നിന്നെ-എന്നുമീ ദാസനോർക്കും 1 നിൻ കൃപയേറിയ വാക്കിൻ പ്രകാരമി ങ്ങത്യന്ത താഴ്മയോടെ എന്റെ വൻകടം തീർപ്പാൻ മരിക്കും പ്രഭോ! നിന്നെ എന്നുമീ ദാസനോർക്കും 2 എന്നുടെ പേർക്കായ് നുറുങ്ങിയ നിന്നുടൽ സ്വർഭോജ്യമത്രേ മമ നിന്റെ പൊന്നുനിയമത്തിൻ പാത്രമെടുത്തിപ്പോൾ നിന്നെ ഞാനോർക്കുന്നിതാ 3 ഗത്സമനേയിടം ഞാൻ മറന്നിടുമോ നിൻവ്യഥയൊക്കെയെയും നിന്റെ സങ്കടം രക്തവിയർപ്പെന്നിവയൊരു നാളും മറക്കുമോ ഞാൻ 4 എന്നുടെ കണ്ണുകൾ കാൽവറിയിങ്കലെ ക്രൂശിന്നു നേർ തിരിക്കേ എന്റെ പൊന്നുബലിയായ ദൈവകുഞ്ഞാടിനെ യോർക്കാതിരിക്കുമോ ഞാൻ 5 നിന്നെയും നിന്റെ വ്യഥകളെയും നിന്റെ സ്നേഹമെല്ലാറ്റെയും ഞാൻ എന്റെ അന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീ സാധുവോർത്തിടുമെന്നും 6 നിന്നുടെ രാജ്യത്തിൽ നീ വരുമ്പോളെന്നെ നീയോർത്തിടും സമയേ നിന്റെ വൻകൃപ പൂർണ്ണമായ് ഞാനറിയും തവ രൂപത്തോടേകമാകും

Related Songs