Malayalam Hymn
En perkkaay mannil piranna
En perkkaay mannil piranna lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ പേർക്കായ് മന്നിൽ പിറന്ന നാഥനെ
വാഴ്ത്തിടും വണങ്ങീടും ഞാൻ
നന്ദിയോടെ ആരാധിക്കും ഞാൻ
എൻ ജീവകാലമെല്ലാം
സ്തോത്രം സ്തോത്രം യേശു കർത്താവേ നിന്നെ
മാത്രം ഞാൻ വണങ്ങീടുവാൻ
പാത്രമായ് എന്നെ നീ തീർത്തതാൽ
സ്തോത്രം എൻ യേശുപരാ
എൻ പേർക്കായ് കണ്ണീരൊഴിച്ച നാഥനെ
വാഴ്ത്തിടും വണങ്ങീടും ഞാൻ
നന്ദിയോടെ ആരാധിക്കും ഞാൻ
എൻ ജീവകാലമെല്ലാം
എൻ പേർക്കായ് ജീവൻ വെടിഞ്ഞ നാഥനെ
വാഴ്ത്തിടും വണങ്ങീടും ഞാൻ
നന്ദിയോടെ ആരാധിക്കും ഞാൻ
എൻ ജീവകാലമെല്ലാം
എൻ പേർക്കായ് വീണ്ടും ഉയിർത്ത നാഥനെ
വാഴ്ത്തിടും വണങ്ങീടും ഞാൻ
നന്ദിയോടെ ആരാധിക്കും ഞാൻ
എൻ ജീവകാലമെല്ലാം
എൻ പേർക്കായ് വീണ്ടും വരുന്ന നാഥനെ
വാഴ്ത്തിടും വണങ്ങീടും ഞാൻ
നന്ദിയോടെ ആരാധിക്കും ഞാൻ
എൻ ജീവകാലമെല്ലാം