Mamgalam mariyayil piranna - thaan varumpol naamum

Malayalam Hymn

Mamgalam mariyayil piranna - thaan varumpol naamum

Mamgalam mariyayil piranna - thaan varumpol naamum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മംഗളം മറിയയിൽ പിറന്ന രാജസുന്ദരന്നു പൂങ്കുയിൽനാദം മുഴക്കി പാടണം സദാ പങ്കമാകവേ ഒഴിപ്പാൻ ചങ്കിനെ തുറന്നു പാപ സങ്കടങ്ങൾ നീക്കി സീയോൻ സംഘനായകൻ. അനുപല്ലവി താൻ വരുമ്പോൾ നാമും പോകും താൻ വരുമ്പോൾ നാമും പോകും.... താൻ വരുമ്പോൾ നാമും പോകും തന്റെ രാജ്യത്തിൽ ചരണങ്ങൾ പ്രേമമാം ജലം കഠിനശീതള സമാനമാകും ഭീമമായ് വിശ്വാസവും കുറഞ്ഞു പോകുമേ ദേവദാസികൾ നടുവിൽപോയി നാം കുഴഞ്ഞീടാതെ പാവനമാം ദൈവസഭാ സേവചെയ്ക് നാം;- താൻ... രക്ഷപെട്ടീടാത്തവരീക്കൂട്ടരിലുണ്ടെങ്കിലിനിം ശിക്ഷയിലുൾപ്പെട്ടിടാതെ ക്രൂശണയുവിൻ കക്ഷിപക്ഷഭേദമെന്യേ രക്ഷനൽകും രക്ഷകൻ സ്വ- പക്ഷവാദമോർക്ക നിത്യം ഭ്രഷ്ടരാകാതെ;- താൻ... വന്ദനം പറഞ്ഞു നാം പിരിഞ്ഞുപോയീടുന്നു മേരീ നന്ദനന്റെ വന്ദനീയമായ നാമത്തിൽ ഉന്നതാധികാരമുള്ള മന്നവൻ കൂടെ നടന്നു മന്നിടം ഭരിച്ചീടുവാനഭ്യസിക്ക നാം;- താൻ... ശുദ്ധരിൽ സംസർഗ്ഗമാം സുഗന്ധ തൈലം ദേഹമാകെ ഇദ്ധരയിൽ പാർക്കുംകാലം പൂശണം സദാ ഹൃദ്യമാം പ്രഭാഷണങ്ങൾ ബുദ്ധിപൂർവ്വം ചെയ്ത വയോ- വൃദ്ധരിൻ സദസ്സിലും പൊഴിക്കണം സദാ;- താൻ... അക്കരെ കടന്നവർ നാം ചെന്നു ചേരാൻ കാത്തീടുന്നു ദുഃഖവും മുറവിളിയുമന്നേ മാറുമേ പോക്കണം കെട്ടചെകുത്താൻ തീക്കടൽ മദ്ധ്യത്തിൽ നമ്മെ ആക്കുവാൻ ശ്രമിച്ചീടുന്നു ലാക്കുനോക്കിപ്പാം;- താൻ...

Related Songs