Mamgalam mangalame nava vadhoo

Malayalam Hymn

Mamgalam mangalame nava vadhoo

Mamgalam mangalame nava vadhoo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മംഗളം മംഗളമേ നവ വധൂവരന്മാർക്കു മംഗളം മംഗളം മംഗളമേ 1 ജീവിതപ്പൊൻ ലതികയിൽ പുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻ പരിമളം പരത്തിടട്ടെ;- 2 ആദിയിലാദാമിന്നു തുണയ്ക്കൊരു നാരിയെ കൊടുത്തവനാം ആദിനാഥനരുളണമിവർക്കും അനന്ത സൗഭാഗ്യമെല്ലാം;- 3 മുന്നമേ തൻ ദൈവത്തിൻ രാജ്യവും നീതിയും തേടുകയാൽ മന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;- 4 മംഗളമേ ............ന്നും മംഗളമേ............ക്കും മംഗളം മേൽഭവിക്കേണ- മിരുവർക്കും ഭംഗമില്ലാതിനിയും;- പാടുവിൻ സഹജരെ : എന്ന രീതി

Related Songs