Mamgalam mamgalame navya vadhuvararivar

Malayalam Hymn

Mamgalam mamgalame navya vadhuvararivar

Mamgalam mamgalame navya vadhuvararivar lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മംഗളം മംഗളമേ നവ്യ വധുവരരിവർ- ക്കിന്നുമെന്നേക്കും മംഗളം മംഗളമേ 1 ആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധം ആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വ സൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;- 2 ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടി ജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർ മേദിനിയിൽ ശുഭം പാർക്കുവാനായിദം;- 3 ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നു ക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരം വേദനയേറുന്ന നേരവും സ്നേഹമായ്;- 4 ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നും ദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടി സ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-

Related Songs