Malayalam Hymn
Devadevannu mamgalam
Devadevannu mamgalam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം
ദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി
കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്ന
സകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും
സുഖമുടനെ പടച്ചു സകലനാളും പാലിക്കും
നരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ്
തിരുമകനെ നരനായ് ധരിണിയിങ്കലയച്ച
പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവെ നൽകും ജീവജലാശയമാം
ആദരവോടു തന്റെ വേദവെളിവുമനു
ജാതികൾക്കരുളിയ ആദിനാഥനാകുന്ന