Ente perkkaay jeevan vedinja

Malayalam Hymn

Ente perkkaay jeevan vedinja

Ente perkkaay jeevan vedinja lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ പേർക്കായ് ജീവൻ വെടിഞ്ഞ നിന്റെ സ്വന്തം ഞാനിനി അന്തരംഗേമാം വാഴുക നീയേ സന്തതമേശു നായകാ! 1 മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതം 2 സ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം! 3 കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേ 4 കടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേ 5 അലഞ്ഞുഴലും ശിശുവാകാതെ ഞാൻ അലകളിൻ മീതേ ഓടിടും ബലവുമെനിക്കെൻ ജീവനും നീയേ മതിയവലംബം നായകാ!

Related Songs