Ente jeevan rakshipanai yeshurajan

Malayalam Hymn

Ente jeevan rakshipanai yeshurajan

Ente jeevan rakshipanai yeshurajan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു; എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2) 2 എന്റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു; എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2) 3 ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ; വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2) 4 മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ; പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2) 5 കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ച‍പ്പോൾ; വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2) 6 പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ; ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2) 7 ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു; പരിഹാസം ചൊല്ലി ക്രൂരർ കൈപ്പു കാടി കൊടുത്തു (2) 8 വേദനകൊണ്ടു പുളഞ്ഞെൻ രക്ഷിതാവാം യേശുവോ; സ്വന്തം തോളിൽ തല ചായ്ച്ചു ക്രൂശതിന്മേൽ മരിച്ചു (2)

Related Songs