Ente nathan jeevan thannoru

Malayalam Hymn

Ente nathan jeevan thannoru

Ente nathan jeevan thannoru lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ 1 പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്റെ കാവൽ മതി പാതയിൽ പാദദമിടറാതെ നാഥന്റെ പാദം പതിഞ്ഞിടം പിൻചെല്ലും ഞാൻ 2 കാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽ കൂരിരുൾ താഴ്വരയിലേകനായാലും കൂട്ടിൻ യേശു ഉണ്ടായാൽ മതി 3 ഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതി ഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക് 4 രാത്രിയിലും ദീർഘയാത്രയിലും എന്നും ധാത്രിയേപോലെനിക്കേശു മതി മാത്രനേരം ഉറങ്ങാതെന്നെ കാക്കുന്ന മിത്രമാണെൻ ദൈവം എത്ര മോദം എന്ന രീതി: എന്റെ ദൈവം സ്വർഗ്ഗസിംഹാ

Related Songs