Ente priyan yeshurajan vendum

Malayalam Hymn

Ente priyan yeshurajan vendum

Ente priyan yeshurajan vendum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ് ആയിരം പതിനായിരങ്ങളിൽ അതി സുകുമാരനവൻ-എനിക്ക്-അതി... 2 കുരിശിൽ രക്തം ചൊരിഞ്ഞു വീണ്ടെടു- ത്താവിയെ നൽകിയവൻ-എനിക്ക്-ആവി... വല്ലഭനെന്റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ... 3 നാളുകളിനിയേറെയില്ലെന്നെ വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി... മണിയറയതിൽ ചേർത്തിടുവാൻ മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ... 4 ആമയം തീർത്താമോദം പൂ- ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന... രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്-ഈ ലോക-യാത്രയും... 5 ആർപ്പുവിളി കേട്ടിടാറായ് കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം... ഉണർന്നു ദീപം തെളിയിച്ചുകൊൾക വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട... 6 അന്തിക്രിസ്തൻ വെളിപ്പെടാറായ് ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത... കാന്തയോ അവൾ കാന്തനുമായ് പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ... 7 അത്തിവ്യക്ഷം തളിർത്തതിന്റെ കൊമ്പുകളിളതായി-അതിന്റെ-കൊമ്പുക... അടുത്തു വേനലെന്നറിഞ്ഞുകൊൾക വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട... 8 എൻ വിനകൾ തീർന്നിടാറായ് എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി... പ്രതിഫലങ്ങൾ ലഭിച്ചിടാറായ് പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി...

Related Songs